Advertisment

ഖുർആൻ മുസാബഖ റിയാദ് ഏരിയ തല രജിസ്‌ട്രേഷൻ ഉദ്‌ഘാടനം വെള്ളിയാഴ്ച

author-image
admin
New Update

റിയാദ് : സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ (ഖുർആൻ മുസാബഖയുടെ) റിയാദ് ഏരിയ തല രജിസ്‌ട്രേഷൻ ഉദ്‌ഘാടനം വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റിയാദ് സലഫി മദ്‌റസയിൽ വെച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു .

Advertisment

publive-image

പിവി മുഹമ്മദ് അരീക്കോട് , ജയൻ കൊടുങ്ങല്ലൂർ , ഇബ്രാഹീം സുബ്ഹാൻ , അബൂ ബക്കർ എടത്തനാട്ടുകര , അബ്ദുറഹ്മാൻ മദീനി തുടങ്ങിയവർ സംബന്ധിക്കും .റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇസ്‌ലാമിക് സെന്ററും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷണൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരീക്ഷ പദ്ധതിയാണ് ഖുർആൻ മുസാബഖ.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വിജ്ഞാന പരീക്ഷയിൽ ഒന്നാം ഘട്ട ഓപ്പൺ പരീക്ഷയിൽ പതിനായിരക്കണക്കിന് മലയാളികൾ പങ്കെടുത്തു വരുന്നുണ്ട് . 60 ശതമാനം മാർക്ക് നേടുന്ന മുസ്‌ലിംകൾക്കും 50 ശതമാനം മാർക്ക് നേടുന്ന ഇതര വിഭാഗക്കാർക്കും രണ്ടാം ഘട്ട ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ് . ഉയർന്ന മാർക്ക് നേടുന്നവർക്ക് സ്വർണ്ണ നാണയങ്ങളും പ്രോത്സാഹന സമ്മാനങ്ങളും കിംഗ് ഖാലിദ് ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിന്റെ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ് .

Advertisment