Advertisment

ഫാത്തിമ മെഹ്ജുബിൻ ഒൻപത് മണിക്കൂർ പത്ത് മിനുട്ട് സമയം കൊണ്ട് പരിശുദ്ധ ഖുർആൻകാണാതെ പാരായണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

വാടാനപ്പള്ളി : തൃത്തല്ലൂർ കെ എം എച്ച് എം ബനാത് തഫ്ഹീളുൽ ഖുർആൻ കോളേജിലെ

ഫാത്തിമ മെഹ്ജുബിൻ 9 മണിക്കൂർ 10 മിനുട്ട് സമയം കൊണ്ട് പരിശുദ്ധ ഖുർആൻ പൂർണ്ണമായും കാണാതെ പാരായണം ചെയ്തു. ഒൿടോബർ 27 ഞായറാഴ്ച പുലർച്ച നാലുമണിക്ക്‌ ആരംഭിച്ച ഖുർആൻ പാരായണം ഉച്ചക്ക് 1.10 ന് പൂർത്തീകരിച്ചു.

publive-image

തൃശ്ശൂർ ജില്ലയിലെ വൻമേനാട് നാലകത്ത് കൊറ്റോത്ത് മുഹമ്മദ്‌ ഹുസൈൻ ഖദീജ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകളാണ് പതിനൊന്നു വയസ്സുകാരിയായ ഫാത്തിമ മെഹ്ജുബിൻ. പതിനാലു മാസം കൊണ്ട് പരിശുദ്ധ ഖുർ ആൻ പൂർണമായും ഫാത്തിമ മന:പാഠമാക്കിയിരുന്നു.സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം സമ്മാനം നല്‍കുന്നു .

Advertisment