Advertisment

ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല: ഡോ.ഹുസൈൻ മടവൂർ

author-image
admin
New Update

റിയാദ്. ഇസ്ലാമിന്റെ പേരിൽ കൊടുംഭീകതയും അക്രമങ്ങളും തീവ്ര വാദവും മുഖമുദ്രയാക്കിയ ഐ.എസ് ഇസ്ലാമിനെ പ്രതിനി ധീകരിക്കുന്നില്ലെന്ന് കെ.എൻ. എം. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.

Advertisment

publive-image

സഊദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ കിങ് ഖാലിദ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നേഷ നൽ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ഖുർആൻ മത്സര പരിപാടി യുടെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായി രുന്നു അദ്ദേഹം.

publive-image

ഒരു വർഗീയതയും വിഭാഗീയതയുമില്ലാതെ മുഴുവൻ സൃഷ്ടികൾ ക്കും സ്നേഹവും അനുഗ്രഹങ്ങളും ചൊരി യുന്ന ദൈവത്തിൽ വിശ്വാസിക്കുന്നവർ ദൈവത്തിന്റെയും മതത്തി ന്റെയും പേരിൽ കലഹിക്കുന്നത് ദൈവദോഷം തന്നെയാണ്. മതം ശാന്തതയും സമാ ധാനവും മിതത്വവുമാണ്. എല്ലാ മത വിശ്വാസികൾക്കും പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി ക്കൊണ്ട് ജീവിക്കുവാൻ സാധിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

കിങ് ഖാലിദ് ഗൈഡൻസ് സെൻറർ ചെയർമാൻ ഖാലിദ് ജുലൈൽ, ഡയരക്ടർ ഇബ്റാഹിം നാസിർ അൽ സർഹാൻ , കിങ് ഖാലിദ് കോളെജ് ഫാക്കൽറ്റി മെമ്പർ ഡോ. സാലിഹ് അൽ ശഥരി , ദാറുൽ ഫുർഖാൻ ഡയരക്ടർ ഹുസൈൻ ബുറൈക് ദൗസരി, ഖുർആൻ സൊസൈറ്റി ഉപദേശ് ടാവ് ശൈഖ് ഇബ്റാഹിം അൽ ഈദ് , കിങ് ഫഹദ് ഫൗണ്ടേഷൻ സെക്രട്ടരി ശൈഖ് മുഹമ്മദ് ഫഹദ് സുബൈ ഈ , ഇന്ത്യൻ ഇസ്ലാഹി സെൻറർ നേഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞഹമ്മദ് കോയ, സെക്രട്ടരി ഹബീബുറഹ്മാൻ, റിയാദ് ഇസ്ലാ ഹി സെൻറർ പ്രസിഡൻറ് അബൂബക്കർ എടത്തനാട്ടുകര , നേഷ നൽ പ്രോഗ്രാം കോ ഓഡിനേറ്റർ മുജീബ് അലി തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കു അവാർഡുകളും സർട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.

publive-image

പഠന സെഷനിൽ അബദുൽ ഖയ്യൂം ബുസ്താനി , ബഷീർ സലാഹി, അബ്ദുറഹ്മാൻ മദീനി, സുബൈർ തങ്ങൾ, ഹാഫിസുറഹ്മാൻ പുത്തൂ ർ തുടങ്ങിയവർ ക്ലാസെടുത്തു. സി.പി.മുസ്തഫ (KMCC ) അശ്റഫ് വേങ്ങാട്, ഉബൈദ് എടവണ്ണ  ശിഹാബുദ്ദീൻ (അൽ മദീന ഹൈപർ മാർക്കറ്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.

Advertisment