Advertisment

14 ദിവസത്തെ ക്വാറന്‍റൈയിന്‍ വാസത്തിന് ശേഷം മലമ്പുഴ കെ റ്റി ഡി സിയിൽ നിന്ന് വിവിധ ജില്ല യിലേക്കുള്ളവർ യാത്രയായി...വീട്ടിലെത്തിയാലും ഇവര്‍ ക്വാറന്‍റൈനിലിരിക്കണം

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ : അവരിറങ്ങി , മറക്കനാവാത്ത ഓർമ്മയുമായി. 14 ദിവസത്തെ ക്വാറന്‍റൈയിന്‍ വാസത്തിന് ശേഷം മലമ്പുഴ കെ റ്റി ഡി സിയിൽ നിന്ന് ബുധനാഴ്ച്ച ഉച്ചക്ക് ശേഷം സംസ്ഥാനത്തെ വിവിധ ജില്ല യിലേക്കുള്ളവർ യാത്രയായി. മാർച്ച് 25 നാണ് ഇവരെ ജില്ല ഭരണ കൂടം വാളയാറിൽ നിന്ന് മലമ്പുഴ കെറ്റിഡി സി യിലെത്തിച്ചത്.

Advertisment

സേലം ഹോമിയോ മെഡിക്കൽകോളെജിലെ വിദ്യാർത്ഥികളായ 16 പേരാണ് വാളയാറിൽ വെച്ച് യാത്ര മുടങ്ങി ജില്ല ഭരണ കൂടത്തിന്‍റെ നിർദ്ദേശത്തോടെ ഇവിടെയെത്തിയത്. ഇവർ വയനാട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, തൃശൂർ, മലപുറം ജില്ലക്കാരാണ് . ഇവരെ രണ്ട് കെ എസ് ആർ ടി സി ബസിലും, ഒരു വാനിലുമായി യാത്രയാക്കി. വീട്ടിലെത്തിയാലും 14 ദിവസം ക്വാറന്‍റൈനിലിരിക്കണം .

നല്ല ഹൃദ്യമായ പെരുമാറ്റവും , സഹകരണവുമാണ് ജന പ്രതിനിധികളിൽ നിന്നും ഉദ്യേഗസ്ഥരിൽ നിന്നും എത്തിയ നാൾ മുതൽ കിട്ടിയതെന്ന് ജോലർപേട്ടയിലെ റെയിൽവേ ജീവനക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി മിഥുൻ പറഞ്ഞു. എന്നും നന്ദിയോട് മാത്രം സ്മരിക്കാവുന്ന ഓർമകളാണ് സർക്കാർ സംവിധാനത്തിൽ ഇവിടെ നടക്കുന്നത്.

എത്തിയ ദിവസം മുതൽ, ഭക്ഷണം, പരിശോധന, താമസ സൗകര്യമൊരുക്കുന്നതിൽ, മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് മുതൽ കെ റ്റി ഡി സി മാനേജർ, മലമ്പുഴ പി എച്ച് സിയിലെ ഡോക്ടർ, ഉൾപെടെയുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഇവിടെയുള്ളവരുടെ കാര്യത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് തങ്ങളെ ശ്രദ്ധിക്കുന്നകാര്യത്തിൽ ഇവർ പ്രവർത്തിച്ചതെന്ന് വയനാട്ടിലെ ശിശിര രാമചന്ദ്രനും, സഹപാഠികളായ ഫർസാന മലമ്പുറം, രോഹിത് എറണാകുളം, ഫാത്തിമ തൃശൂർ, എന്നീ വർ ഒരു മനസോടെ പറഞ്ഞു. നാട്ടിൽ ചെന്നാലും സർക്കാർ ഞങ്ങൾക്ക് ചെയ്ത് തന്ന സൗകര്യവും, സേവനവും പറയുമെന്ന് 16 പേരും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര രാമചന്ദ്രൻ ,ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്ചുതാനന്ദൻ്റെ പിഎ എൻ അനിൽകുമാർ, കെ റ്റി ഡി സി ഹോട്ടൽ മാനേജർ സുജിൽ മാത്യുസ്, മെഡിക്കൽ ഓഫീസർ ശ്രുതി നമ്പ്യാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി എസ് ശശാങ്കൻ എന്നീവർ യാത്രയയക്കാൻ എത്തിയിരുന്നു. ബാക്കിയുള്ള 12 പേർ 10 ന് വീടുകളിലേക്ക് പോകും.

qurrentin malappuzha
Advertisment