Advertisment

'തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകള്‍ പറയാനും സമയം കണ്ടെത്തിയതിന് നന്ദി'; ക്രിക്കറ്റ് താരം ആര്‍ അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍; 'ലാലേട്ടന്‍' എന്ന വിളിയോടെ ട്വീറ്റ് പങ്കുവച്ച് അശ്വിനും !

author-image
ഫിലിം ഡസ്ക്
New Update

publive-image

ദൃശ്യം 2 തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും മറ്റുള്ളവര്‍ ഇത് കാണണമെന്നും പറഞ്ഞ ക്രിക്കറ്റ് താരം ആര്‍. അശ്വിന് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ‘വലിയ തിരക്കുകൾക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകൾ പറയാനും സമയം കണ്ടെത്തിയതിന് നന്ദി. താങ്കളുടെ ഈ പ്രവൃത്തി ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെപ്പോലും മറികടന്നു. താങ്കളുടെ കരിയറിന് എല്ലാ ആശംസകളും’ – മോഹൻലാൽ കുറിച്ചു.

താരത്തിന്റെ ഈ നന്ദി ട്വീറ്റാണ് ‘ലാലേട്ടൻ’ എന്ന വിളിയോടെ അശ്വിൻ ഇന്ന് പങ്കുവച്ചത്. ഇതിനകം ഈ ട്വീറ്റിന് 26000-ത്തോളം ലൈക്കുകളാണ് ലഭിച്ചത്. 2200-ഓളം പേർ ഇത് ഷെയറും ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യം 2 തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തത്.

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമായിരുന്നു.

Advertisment