Advertisment

26 കൊല്ലത്തെ അധ്യാപന പരിചയവും ഡോക്ട്രേറ്റും ഉള്ളയാളാണ് ഞാന്‍. തൃശൂര്‍ മേയര്‍ ആയപ്പോള്‍ മുതല്‍ പേരിനൊപ്പം ചേര്‍ന്നതാണ് പ്രൊഫസര്‍ എന്ന വിശേഷണം. അതല്ല, പേര് മാത്രം മതിയെന്നാണെങ്കിലും പ്രശ്‌നമില്ല.’ ; കോളെജില്‍ പഠിപ്പിക്കുന്ന എല്ലാവരേയും പ്രൊഫസര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രൊഫസര്‍ തസ്തിക കോളെജില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ആകുമായിരുന്നു; വിവാദങ്ങളില്‍ പ്രതികരണവുമായി ആര്‍ ബിന്ദു

New Update

തിരുവനന്തപുരം: വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. മന്ത്രിയുടെ പേരിനൊപ്പം പ്രൊഫസര്‍ എന്ന് ചേര്‍ത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നും മന്ത്രി ആര്‍ ബിന്ദുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയിരുന്നു.

Advertisment

publive-image

പ്രൊഫസര്‍ അല്ലെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രൊഫസര്‍ എന്ന് പേരിനൊപ്പം ചേര്‍ത്താണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി രംഗത്തെത്തിയത്.

കോളെജില്‍ പഠിപ്പിക്കുന്ന എല്ലാവരേയും പ്രൊഫസര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രൊഫസര്‍ തസ്തിക കോളെജില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ആകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘ 26 കൊല്ലത്തെ അധ്യാപന പരിചയവും ഡോക്ട്രേറ്റും ഉള്ളയാളാണ് ഞാന്‍. തൃശൂര്‍ മേയര്‍ ആയപ്പോള്‍ മുതല്‍ പേരിനൊപ്പം ചേര്‍ന്നതാണ് പ്രൊഫസര്‍ എന്ന വിശേഷണം. അതല്ല, പേര് മാത്രം മതിയെന്നാണെങ്കിലും പ്രശ്‌നമില്ല.’ ആര്‍ ബിന്ദു പറഞ്ഞു.

r bindhu
Advertisment