Advertisment

സല്‍മാന്‍ ആരാണെന്ന് അറിയില്ല; ഫോട്ടോ മാറി ആശംസകള്‍ അറിയിച്ച് ഹോളിവുഡ് താരം

author-image
ഫിലിം ഡസ്ക്
New Update

സല്‍മാന്‍ ഖാന്‍ നായകനാകുന്ന റേസ് 3 റിലീസിന് ഒരുങ്ങുകയാണ്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ മാസത്തില്‍ റിലീസിനെത്തുകയാണ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള ഓട്ടപ്പാച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. ഹോളിവുഡ് സൂപ്പര്‍താരം സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ അടക്കമുള്ളവരെ അതിനായി സമീപിച്ചു കഴിഞ്ഞു.

Advertisment

publive-image

റേസ് 3യ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കഴിഞ്ഞ ദിവസം സ്റ്റാലോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ് ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ‘പ്രതിഭാധനനായ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിന് ആശംസകള്‍’ എന്ന് കുറിച്ച സ്റ്റാലോണ്‍ പക്ഷേ സല്‍മാന്റെ ചിത്രത്തിന് പകരം റേസില്‍ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ബോബി ഡിയോളിന്റെ ചിത്രമാണ് പങ്കുവെച്ചത്. സല്‍മാന്‍ ആരാണെന്ന് സ്റ്റാലോണിന് അറിയുമായിരുന്നില്ല. ഇത് സല്‍മാന്റെ ആരാധകരില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.

സ്റ്റാലോണിന് പറ്റിയ അബദ്ധം വലിയ ചര്‍ച്ചയാകുകയും ഇന്‍സ്റ്റാഗ്രാമില്‍ നിരവധിയാളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാലോണ്‍ പോസ്റ്റ് നീക്കം ചെയ്തു. തുടര്‍ന്ന് ഇങ്ങനെക്കുറിച്ചു. ഒന്നൂകൂടി ശ്രമിക്കാം, റേസ് 3 യുമായി എത്തുന്ന പ്രതിഭാധനനായ സല്‍മാന്‍ ഖാന് എല്ലാം ആശംസകളും നേരുന്നു. ഇത്തവണ സല്‍മാന്‍ ഖാന്റെ ആരാധകരെ അദ്ദേഹം നിരാശപ്പെടുത്തിയില്ല.

Advertisment