പ്രമുഖ തമിഴ് നടന്‍ കാലില്‍ ഇക്കിളിയിട്ടു, നടന്‍റെ മുഖത്തടിച്ച് രാധികാ ആപ്തെയുടെ പ്രതികരണം

ഫിലിം ഡസ്ക്
Wednesday, March 14, 2018

എന്തൊക്കെയായാലും സിനിമയില്‍ സ്വന്തം വ്യക്തിത്വം തെളിയിച്ചിട്ടുള്ള നടിയായാണ് രാധിക ആപ്‌തെ. ഒരിടത്തും തളരാത്ത വ്യക്തിത്വമാണ് തനിക്കെന്ന്‍ താരം തെളിയിച്ചിട്ടുണ്ട്. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതും  ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും  അതില്‍ ചിലതു മാത്രം.

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തി. ‘അതെന്റെ സെറ്റിലെ ആദ്യത്തെ ദിവസമായിരുന്നു. പ്രമുഖനായ തെന്നിന്ത്യന്‍ നായകന്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. ഞാന ഞെട്ടി പോയി.

കാരണം ഞങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ട് പോലും ഇല്ലായിരുന്നു. പെട്ടന്ന് തോന്നിയ വികാരത്തില്‍ ഞാനയാളുടെ മുഖത്തടിച്ചു. രാധിക വ്യക്തമാക്കി. പ്രമുഖ തമിഴ് നടനെയാണ് താരം തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ലൊക്കേഷനില്‍ ആകെ ഞെട്ടല്‍ ഉളവാക്കിയിരുന്നു. പെട്ടെന്ന് അങ്ങനൊരു പ്രതികരണം രാധികയുടെ ഭാഗത്ത് നിന്നും നടന്‍ പ്രതീക്ഷിച്ചില്ല .

നേഹ ദൂപിയ അവതാരകയാകുന്ന ഒരു ടോക്ക് ഷോയിലാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ മിററാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2012ല്‍ പ്രകാശ് രാജിന്റെ ധോനി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴിലെത്തുന്നത്. പിന്നീട്  നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ട രാധിക സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി കബാലിയിലും അഭിനയിച്ചു.

×