Advertisment

ബോളിവുഡ് നടി രാധിക ആപ്‌തെ മാസ്‌ക് ധരിച്ച് ആശുപത്രിയില്‍ ... ആശങ്കയോടെ ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടി രാധിക ആപ്‌തെയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആശങ്കയോടെ ആരാധകര്‍. ആശുപത്രി സന്ദര്‍ശിച്ചു എന്ന കാപ്ഷനോടെ ആശുപത്രിയില്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ഫോട്ടോ രാധിക പങ്കുവച്ചിരിന്നു.

Advertisment

publive-image

കൊറോണ കാലത്ത് ആശുപത്രി സന്ദര്‍ശിച്ചത് എന്തിനാകും എന്ന ആശങ്കയിലാണ് ആരാധകര്‍. ഭര്‍ത്താവ് ബെനഡിക്‌ട് ട്രെയിലറിനൊപ്പം ലണ്ടനിലാണ് താരം.

"ആശുപത്രി സന്ദര്‍ശനം. കോവിഡ് 19 അല്ല" എന്ന് താരം പറഞ്ഞിട്ടുണ്ട്. പേടിക്കാനൊന്നുമില്ല, എല്ലാം സുഖമാണ്, സ്വയം ഐസൊലേഷനിലാണ് എന്ന ഹാഷ്‌ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. സുരക്ഷിതയായിരിക്കൂ, സൂക്ഷിക്കണം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് കമന്റുകള്‍ ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രാധിക ഇന്ത്യയില്‍ നിന്നും ലണ്ടനില്‍ താമസിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് പോയത്. ലണ്ടനില്‍ കൊറോണയുടെ വ്യാപനം വളരെയധികമാണ് എന്ന വാര്‍ത്തകളാണ് ആരാധകരെ ആശങ്കയിലാക്കിയത്.

radhika ampthe4
Advertisment