ക്ലാസ്‌മേറ്റ്‌സിലെ തട്ടമിട്ട മൊഞ്ചത്തി ഇപ്പോൾ ആ പഴയ ആളല്ല ! കാണാം രാധികയുടെ മെയ്‌ക്കോവര്‍

ഫിലിം ഡസ്ക്
Saturday, May 12, 2018

ക്ളാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ റസിയയായി വേഷമിട്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത രാധികയുടെ കിടിലന്‍ മെയ്‌ക്കോവറാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

നാടന്‍ പെണ്‍കുട്ടിയുടെ ഗെറ്റപ്പുമായി നടന്ന രാധികയെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന രാധികതിരിച്ചു വരവിനൊരുങ്ങുകയാണ്. താരത്തിന്റെ ഗംഭീര മെയ്‌ക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിച്ച് കിടിലന്‍ ലുക്കിലാണ് രാധിക പ്രത്യക്ഷപെട്ടത്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ വൈറലാണ്. സംവൃത, പാര്‍വതി, ലെന, ഷംന കാസിം, സിതാര തുടങ്ങിയവര്‍ക്ക് പിറകെയാണ് രാധികയുടെ തിരിച്ചു വരവ്.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍’ ആണ് രാധികയുടെ പുതിയ ചിത്രം. 2016 ഫെബ്രുവരി 12നായിരുന്നു ദുബായില്‍ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പിനിയില്‍ ജോലി നോക്കുന്ന അഭില്‍ കൃഷ്ണയുമായുള്ള രാധികയുടെ വിവാഹം

×