Advertisment

രാധിക വീണ്ടും ക്ലാസ്‌മേറ്റ്‌സിലെ റസിയ ആയി; പുതിയ ചിത്രം വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

ക്ലാസ്‌മേറ്റ്‌സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. നായികയായും സഹനടിയായും മോളിവുഡില്‍ സജീവമായിരുന്ന താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്‌മേറ്റ്സ്. ലാല്‍ജോസ് സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്.

Advertisment

publive-image

അതേസമയം ക്ലാസ്‌മേറ്റ്‌സ് റീലിസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് റസിയായി വീണ്ടും എത്തിയിരിക്കുകയാണ് രാധിക. തന്‌റെ പഴയ കഥാപാത്രത്തെ ഫോട്ടോഷൂട്ടിലൂടെ വീണ്ടും പുനരാവിഷ്‌കരിച്ചാണ് നടി എത്തിയത്.

രാധിക തന്നെയാണ് റസിയായിട്ടുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. കറുത്ത പര്‍ദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. രാധികയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

radhika photo shoot
Advertisment