Advertisment

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

author-image
admin
Updated On
New Update

publive-image

Advertisment

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം .ലോക ഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുതങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു .1874 ഏപ്രില്‍ 25 നാണ് ഇറ്റലിക്കാരനായ മാര്‍ക്കോണി റേഡിയോ കണ്ടെത്തിയത് .1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി .തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെസെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു .ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്‍റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി .

റേഡിയോയുടെ ചരിത്രം

publive-image

സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ കണ്ടു പിടുത്തം .റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ്‌ .എന്നാല്‍ 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രഞ്ഞനായ അംബ്രോസ് ഫ്ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചതിലൂടെ ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്ക് വളരാന്‍ സാധിച്ചു.1920ല്‍ എസെക്സിലെ ചെംസ്ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്സില്‍ നിന്നും വിശ്വ പ്രസിദ്ധ ഗായകന്‍ ആയിരുന്ന ഡയിംനെല്ലിമെല്‍ബ യുടെ പാട്ട് പ്രക്ഷേപണം ചെയ്യുകയും അത് അവിടെ തടിച്ച് കൂടിയ ശ്രോതാക്കള്‍ക്ക് ഒരു പുതിയ അനുഭവമായി തീരുകയും 1922ല്‍ ആദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിക്കുകയും ചെയ്തു .

പ്രക്ഷേപണത്തിലെ സാങ്കേതിക പദങ്ങള്‍

publive-image

ആപ്ടിടുട് മോഡുലേഷന്‍ (AM),ഫ്രീക്വന്‍സി മോഡുലേഷന്‍ (F M ),ഫേസ് മോഡുലേഷന്‍ എന്നിവ പ്രക്ഷേപണത്തിലെ സാങ്കേതിക പദങ്ങള്‍ ആണ് .ഇതില്‍ ആപ്ടിടുട് മോഡുലേഷനാണ് കൂടുതല്‍ പ്രചാരം .ഹൃസ്വ തരംഗം (ഷോര്‍ട്ട് വേവ് ),മധ്യ തരംഗം (മീഡിയം വേവ് )എന്നീ ഫ്രീക്വന്‍സികളില്‍ ആപ്ടിടുട് മോഡുലേഷന്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത് .നാവിക -വ്യോമ ഗതാഗതത്തില്‍ സ്ഥല നിര്‍ണയത്തിനുപയോഗിക്കുന്ന ബീക്കണുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കുള്ള ആശയ വിനിമയത്തിനും ദീര്‍ഘ തരംഗങ്ങള്‍ ആണ് ഉപയോഗിക്കുന്നത് .എന്നാല്‍ കേരളത്തിലെ തിരുവനന്തപുരം ,ആലപ്പുഴ ,തൃശ്ശൂര്‍ ,കോഴിക്കോട് നിലയങ്ങള്‍ ഉള്‍പ്പെടെ 145ല്‍ പരം റേഡിയോ സ്റ്റേഷനുകളില്‍ നിന്നും പ്രക്ഷേപണത്തിന് മധ്യ തരംഗങ്ങള്‍ ഉപയോഗിക്കുന്നു .

ഇപ്പോള്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കയാണ് .കൂടുതല്‍ വ്യക്തതയാര്‍ന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുതലുകള്‍ക്ക് എളുപ്പം വിധേയം ആകുന്നില്ല എന്നതും ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടാന്‍ സഹായിച്ചു .ടെലിവിഷന്‍ രംഗത്തേക്ക് ചേക്കേറിയവരെ റേഡിയോയിലേക്ക് തിരികെ എത്തിക്കുവാനും ഫ്രീക്വന്‍സി മോഡുലേഷന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് .

റേഡിയോ ദിനം

നമ്മുടെ മനസ്സില്‍ ആനന്ദത്തിന്‍റെ കുളിര്‍മഴ പെയ്യിച്ച റേഡിയോയ്ക്കും ഒരു ദിനം ഉണ്ട് .1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്‍റെ ഓര്‍മ്മക്കായി ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു .2013ല്‍ നടന്ന സമ്മേളനമാണ്‌ ഇതേ കുറിച്ച് തീരുമാനം എടുത്തത്‌ .

റേഡിയോ ഇന്ത്യയില്‍

publive-image

1923ലാണ് ഇന്ത്യയില്‍ റേഡിയോ കടന്ന് വന്നത് .'റേഡിയോ ക്ലബ് ഓഫ് ബോംബെ 'എന്നറിയപ്പെട്ടിരുന്ന ഇത് 1927ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്ടിംഗ് കമ്പിനിയായി മാറി .1956 വരെ ഓള്‍ ഇന്ത്യ റേഡിയോ എന്നറിയപ്പെട്ടിരുന്ന റേഡിയോ പ്രക്ഷേപണം ഇപ്പോള്‍ ആകാശവാണി എന്നാണ് അറിയപ്പെടുന്നത് .1930ല്‍ ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണം ദേശസാത്ക്കരിക്കുകയും ഇന്ത്യാ പ്രക്ഷേപണ നിലയം എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു എങ്കിലും ഇന്നും പ്രചാരമുള്ള നാമം ആകാശവാണി എന്നത് തന്നെ ആണ് .

ആകാശവാണി എന്ന പേര് റേഡിയോക്ക് സംഭാവന ചെയ്തത് രവീന്ദ്രനാഥടാഗോര്‍ ആണ് .ഇപ്പോള്‍ ഇന്ത്യയില്‍ 414 പ്രക്ഷേപണ നിലയങ്ങള്‍ ഉണ്ട് .24 ഭാഷകളില്‍ ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്നുണ്ട് .1957ല്‍ തിരുവനന്തപുരത്ത് നിന്നും മലയാള പ്രക്ഷേപണവും തുടങ്ങി .

സംഗീത -വിദ്യാഭ്യാസ -സാംസ്‌കാരിക പരിപാടികളിലൂടെ ആകാശവാണി ഇന്നും നമ്മുടെ ഹൃദയം കീഴടക്കുന്നു .കാതങ്ങള്‍ കടന്നു നമ്മിലേക്ക് എത്തുന്ന സ്വര മാധുര്യമായി ഇന്നും റേഡിയോ നിലനില്‍ക്കുന്നു .ദിവസവും വാര്‍ത്തകള്‍ക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കുമായി റേഡിയോയുടെ മുന്നില്‍ ഇരുന്ന കാലഘട്ടം മുതിര്‍ന്നവര്‍ മറക്കാന്‍ സാധ്യത ഇല്ല .ഒരു കാലത്ത് മലയാളികള്‍ നേരം വെളുത്തത് അറിയുന്നത് പോലും റേഡിയോ പരിപാടികള്‍ കേട്ടായിരുന്നു .ഒരു കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഹൃദയം കീഴടക്കിയ മാധ്യമം വീടുകളില്‍ തിരിച്ച് എത്തിയിരിക്കുന്നു എന്നത് വളരെ ആനന്ദദായകമാണ് .

Advertisment