Advertisment

ഫ്രഞ്ച് ഓപ്പണ്‍ കൈവിടാതെ റാഫേല്‍ നദാല്‍; ഫൈനലില്‍ പരാജയപ്പെടുത്തിയത് നൊവാക് ജോക്കോവിച്ചിനെ; ഫെഡററുടെ റെക്കോര്‍ഡിനൊപ്പം

New Update

publive-image

പാരിസ്: സെർബിയയുടെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി സ്പെയിനിന്റെ റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രഞ്ച് ഓപ്പൺ 2020 പുരുഷ സിംഗിൾസ് ഫൈനലിൽ നദാലിന്റെ ജയം. സ്കോർ 6-0, 6-2, 7-5 .

രണ്ടു മണിക്കൂറും 41 മിനിറ്റും നീണ്ട കലാശപ്പോരിലാണ് നദാൽ കിരീടം ചൂടിയത്. ഇതോടെ മുപ്പത്തിനാലുകാരനായ നദാൽ, സ്വിറ്റ്സർലൻ‍ഡ് താരം റോജർ ഫെ‍ഡററുടെ 20 ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തി.

Advertisment