Advertisment

റഫാല്‍ ഇടപാടിനായി തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

New Update

Advertisment

റഫാല്‍ ഇടപാടിനായി തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്.  പ്രതിരോധ നിര്‍വ്വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണ്ണമായും അനുസരിച്ചാണ് കരാര്‍ . ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഇതിനുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഒക്ടോബര്‍ 31-നാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. വിമാനങ്ങളുടെ വില, സാങ്കേതിക വിദ്യ, ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. 10 ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഹര്‍ജികള്‍ 14-ാം തിയതിയാണ് കോടതി പരിഗണിക്കുക.

വിമാനത്തിന്റെ വില ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്കാനാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.

Advertisment