Advertisment

റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈ​മാറുമെന്ന് ഫ്രാ​ന്‍​സ്

New Update

ന്യൂഡല്‍ഹി; റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈ​മാറുമെന്ന് ഫ്രാ​ന്‍​സ്.36 റാ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സി​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലി​നെ​യ്ന്‍ വ്യക്തമാക്കി.

Advertisment

publive-image

കൂടാതെ36 റാ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 58,000 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍ 2016ല്‍ ​ആ​ണ് ഇ​ന്ത്യ ഫ്രാ​ന്‍​സു​മാ​യി ഒ​പ്പു​വ​ച്ച​ത്. ക​രാ​ര്‍ പ്ര​കാ​രം ഒ​രു റാ​ഫേ​ല്‍ യു​ദ്ധ വി​മാ​നം ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ഫ്രാ​ന്‍​സി​ലെ​ത്തിയാണ് വി​മാ​നം വാങ്ങിയത്.

ഫ്രാന്‍സ് ആ​ദ്യ ബാ​ച്ച്‌ റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​ത്. നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തു​ക.ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ലാ​കും ഇ​വ​യെ വി​ന്യ​സി​ക്കു​ക. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് വൈ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഇ​മ്മാ​നു​വ​ല്‍ രം​ഗ​ത്തെ​ത്തി​യിരിയ്ക്കുന്നത്.

rafel plain
Advertisment