Advertisment

ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപണം; അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധത്തിനെത്തിയ ആം ആദ്മി നേതാക്കള്‍ കസ്റ്റഡിയില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെയും വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങിയ ആം ആദ്മി നേതാക്കള്‍ കസ്റ്റഡിയില്‍. രാഘവ് ചദ്ദ, അതിഷി എന്നിവരടക്കമുള്ള നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് ആം ആദ്മി നേതാക്കള്‍ പ്രതിഷേധത്തിനൊരുങ്ങിയത്. നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന രാഘവ് ചദ്ദയുടെ ആവശ്യം നേരത്തെ ഡല്‍ഹി പൊലീസ് നിരസിച്ചിരുന്നു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഒരുതരത്തിലുള്ള ഒത്തുചേരലും അനുവദനീയമല്ലെന്ന് പൊലീസ് അറിയിച്ചു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് സമീപത്തുനിന്നാണ് അതിഷിയെ കസ്റ്റഡില്‍ എടുത്തത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരെ കൂടാതെ സഞ്ജീവ് ഝാ, കുല്‍ദീപ് കുമാര്‍ എന്നിവരെ അവരുടെ മണ്ഡലങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

Advertisment