Advertisment

കോഴ ആരോപണം; ഒളി ക്യാമറാ ദൃശ്യങ്ങള്‍ കൃത്രിമമല്ല , എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ നീക്കം: എജിയോട് നിയമോപദേശം തേടി

New Update

തിരുവനന്തപുരം: കോഴ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിയമോപദേശം തേടി. സി.പി.ഐ.എം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് അഡ്വക്കറ്റ് ജനറലിനോട് ഡി.ജി.പി നിയമോപദേശം തേടിയിരിക്കുന്നത്.

Advertisment

publive-image

വിശദമായ അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരിക്കുന്നത്.

ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എംകെ രാഘവനെ അയോഗ്യനാക്കണമെന്നാണ് സി.പിഐ.എമ്മിന്റെ പരാതി. ഈ പരാതിയുടെ അന്വേഷണഘട്ടത്തിലാണ് രാഘവനെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിയമോപദേശം തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.ഐ.എം നല്‍കിയ പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഡി.ജി.പിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

Advertisment