Advertisment

അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23-ന് നടപ്പാക്കും

New Update

പെന്‍സില്‍ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുമെന്ന് ജനുവരി 8 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisment

publive-image

ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധ ശിക്ഷക്ക് വിധേയനാക്കുന്നത്.രഘു നന്ദനം, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട- ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയ തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയും, തുടര്‍ന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട് കേസില്‍ ആക്കി അപ്പാര്‍ട്ട്മെന്റിലെ ജിമ്മില്‍ വെക്കുകയും ചെയ്തു. കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്ന മരിക്കുകയായിരുന്നു.

ഗാബ്ലിങ്ങ് നടത്തി 35000 ഡോളര്‍ കടം വരുത്തിയത് വീട്ടാനായിരുന്നു കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നും ആവശ്യപ്പെടാന്‍ രഘുനന്ദന്‍ തീരുമാനിച്ചത്. 2012 ല്‍ നടന്ന കേസ്സില്‍ 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച് 1 വിസയിലായിലാണ് രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്.

us
Advertisment