Advertisment

‘തീര്‍ത്ഥാടന വേഷത്തില്‍ തുട പ്രദര്‍ശിപ്പിച്ച ചിത്രം പങ്കുവെച്ചതിന് ആക്റ്റിവിസ്റ്റ് അറസ്റ്റില്‍’ – രഹ്ന ഫാത്തിമയുടെ അറസ്റ്റ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ

author-image
admin
Updated On
New Update

Advertisment

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ റെജിസ്റ്റര്‍ കേസുകളിലൊന്ന് തുട പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് ‘. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിങ്ങനെയാണ്.

രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തത് മുതലുള്ള കാര്യങ്ങള്‍ വിശദമായി പറയുന്ന റിപ്പോര്‍ട്ടാണ് ബി.ബി.സി നല്‍കിയത്. എങ്ങിനെയാണ് ശബരിമല വിഷയം ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് എന്ന അനുബന്ധ റി്‌പ്പോര്‍ട്ടും ബി.ബി.സി നല്‍കിയിട്ടുണ്ട്.

രഹ്‌ന മനപൂര്‍വ്വം ആരുടെയും വികാരം വ്രണപ്പെടുത്തുന്നതിനായി ഒന്നും ചെയ്തില്ല എന്ന് രഹ്‌നയുടെ സുഹൃത്തിനെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല വിഷയം ഉപയോഗിച്ച് രാജ്യത്തിന്റെ യോജിപ്പ് തകര്‍ക്കുകയാണ് ഉദ്ദേശം എന്നും ആരതി പറഞ്അഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിമിതികള്‍ മതിയായി , ഇന്ത്യന്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി പൊരുതുന്നുവെന്ന് മറ്റൊരു അനുബന്ധ റിപ്പോര്‍ട്ടും ബി.ബി.സി നല്‍കിയിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ രഹ് ന ഫാത്തിമയെ വിട്ടയക്കാനാവശ്യപ്പെടട് കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. രഹ്നഫാത്തിമയെ അറസ്റ്റ് ചെയ്തത് ലിംഗ നീതിയ്ക്ക് എതിരായ നടപടിയാണെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു .

Advertisment