Advertisment

മലകയറാനെത്തി മടങ്ങിയ രഹ്ന ഫാത്തിമ ഒളിവിലോ ? മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം. ബിഎസ്എന്‍എല്ലിലെ ജോലിയും പ്രതിസന്ധിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ രഹ്ന ഫാത്തിമയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാന്‍ അവര്‍ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായതിനാല്‍ അറസ്റ്റും കേസും മുന്നോട്ടുപോയാല്‍ അത് ജോലിയെ ബാധിക്കുമെന്നതിനാല്‍ രഹ്ന ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട് .

publive-image

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന്‍ വിശ്വാസികളെ വെല്ലുവിളിച്ച് പോലീസ് കാവലില്‍ ശബരിമല കയറിയതിനെത്തുടര്‍ന്നായിരുന്നു രഹ്ന വിവാദത്തിലായത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ജീവനക്കാരി ആയതിനാല്‍ ഇതെതുടര്‍ന്ന്‍ രഹ്നക്കെതിരെ വകുപ്പ് തല നടപടിക്കും തുടക്കം കുറിച്ചിരുന്നു. തുടര്‍ന്നായിരുന്നു ബി.ജെ.പി. നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിനു പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്.

publive-image

മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ചെന്ന്‍ പരാതിയില്‍ പറയുന്നു. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണു രഹ്ന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.

publive-image

ഈ സാഹചര്യത്തില്‍ പൊലീസ് അറസ്റ്റ് ചെയ്താല്‍ ബി.എസ്.എന്‍.എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

തുലാമാസ പൂജയ്ക്കിടെ പോലീസ് വലയത്തിനുള്ളില്‍ സന്നിധാനത്തു വലിയ നടപ്പന്തല്‍ വരെയെത്തിയ രഹ്നയ്ക്ക് കടുത്ത പ്രതിഷേധം മൂലം മടങ്ങേണ്ടിവന്നിരുന്നു. ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് കേസിനു കാരണം.

sabarimala rahna fathima
Advertisment