Advertisment

ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി; അതു തിരിച്ചു പിടിക്കുമോ ,അതോ ദൈവത്തിന്‍റെ പ്രവര്‍ത്തിയാണെന്ന് പറഞ്ഞ് വിട്ടുകളയുമോ? കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  ചൈന കൈവശപ്പെടുത്തിയ ഭൂമി എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി.

Advertisment

publive-image

അതു തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്‍റെ പ്രവര്‍ത്തിയാണെന്ന് പറഞ്ഞ് വിട്ടുകളയുമോയെന്നും രാഹുല്‍ പരിഹസിച്ചു.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിനെക്കൂടി ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

rahul gandhi pm modi
Advertisment