Advertisment

ഞാനും കാവല്‍ക്കാരന്‍ തന്നെയാണ്...പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പ്രധാനമന്ത്രി പുറത്തു വിട്ടതിന് പിന്നാലെ മോദിക്കെതിരേ 'സ്യൂട്ട്ബൂട്ട്കാചൗകിദാര്‍' എന്ന ഹാഷ് ടാഗുമായി തിരിച്ചടിച്ച്‌ രാഹുല്‍ ഗാന്ധി.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് 'മേം ഭി ചൗക്കീദാര്‍' (ഞാന്‍ കാവല്‍ക്കാരന്‍)എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്.

'സാമൂഹത്തിലെ അഴിമതിയും തിന്മയുംതുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്(കാവല്‍ക്കാരന്‍).

നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു'. എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇതിന് പിന്നാലെയാണ് അതേ പ്രയോഗംകൊണ്ട് രാഹുല്‍ തിരിച്ചടിച്ചത്. രാഹുല്‍ തന്റെ 'സ്യൂട്ട്ബൂട്ട്കാചൗകിദാര്‍' എന്ന ഹാഷ്ടാഗിനൊപ്പം നരേന്ദ്രമോദിയും ഒപ്പം അനില്‍ അംബാനി, നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഞാനും ചൗക്കിദാര്‍ എന്ന് സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment