Advertisment

കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം  ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി ; സംഘടനാതലത്തില്‍ മാറ്റം വരുത്താന്‍ രാഹുലിന് അനുമതി

New Update

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റെടുത്തു. അതേസമയം രാഹുലിന്റെ രാജിസന്നദ്ധത സമിതി തള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി അക്കാര്യം തള്ളിയിരുന്നു.

Advertisment

publive-image

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും സംഘടനാതലത്തില്‍ മാറ്റങ്ങള്‍ വരുത്താനും രാഹുലിനു സമിതി അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ യോഗം അവസാനിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി കാര്യങ്ങള്‍ വിശദീകരിക്കും.

നേരത്തേ രാഹുല്‍ രാജിവെച്ചെന്നും അതു പ്രവര്‍ത്തകസമിതി തള്ളിയെന്നുമുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതിനുശേഷമായിരുന്നു രാഹുല്‍ രാജി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും രാജിയെക്കുറിച്ച് ഒന്നും സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.

Advertisment