Advertisment

ഓസീസ് ടീം കരുത്തരാകും; അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയെന്ന് രാഹുല്‍ ദ്രാവിഡ്

New Update

ബംഗളൂരു: അടുത്ത ഓസ്്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തിരിച്ചെത്തുന്നത് ഓസീസ് ടീമിന് കരുത്തുപകരുമെന്നാണ് ദ്രാവിഡ് പറയുന്നത്. സോണി സ്‌പോര്‍ട്‌സിന്റെ ടെന്‍ പിറ്റ് സ്റ്റോപ്പ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

Advertisment

publive-image

ദ്രാവിഡ് തുടര്‍ന്നു... ''ഓസ്ട്രേലിയയിലെ നിലവിലെ മികച്ച താരങ്ങളാണ് സ്മിത്തും വാര്‍ണറും. ലാബുഷാനെ കൂടിയെത്തിയപ്പോള്‍ ഓസ്ട്രേലിയന്‍ ടീം കൂടുതല്‍ ശക്തരായി. ഇവര്‍ കൂടിച്ചേരുന്നതോടെ ഓസീസ് ടീം കരുത്തരാകും. കഴിഞ്ഞ തവണ കളിക്കുമ്പോള്‍ മൂവരും ടീമില്‍ ഇല്ലായിരുന്നു. കാര്യങ്ങള്‍ അനായാസമായിരിക്കില്ല.

ഓസ്ട്രേലിയയെ അവരുടെ നാട്ടിലെത്തി മത്സരിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഈ വര്‍ഷം ഇനി നടക്കാന്‍ പോകുന്ന ഏറ്റവും മികച്ച മത്സരമാകും ഇന്ത്യയുടെ ഓസീസ് ടൂര്‍. ഇന്ത്യയുടെ ബൗളര്‍മാര്‍ അടുത്തകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് മഹത്തായ കാര്യമാണ്.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവത്തോടെ ബാറ്റു ചെയ്യാന്‍ കഴിയുന്നതാണ് മഹേന്ദ്രസിങ് ധോണിയുടെ വിജയത്തിന് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായുള്ള ധോണിയുടെ വളര്‍ച്ചയ്ക്കു പിന്നിലും ഇതു തന്നെയാണെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു.

sports news rahul dravis
Advertisment