Advertisment

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാചഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു വേദി. എം.കരുണാനിധിയുടെ പ്രതിമ അനാചഛാദനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിച്ചു. ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തിലാണ് പ്രതിമ സ്ഥാപിച്ചത്.

Advertisment

publive-image

വേദി, കരുണാനിധിയുടെ പ്രതിമ അനാച്ഛാനമായിരുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. പ്രമുഖ പ്രാദേശിക കക്ഷിയായ ഡി.എം.കെയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്ന വേദിയായി ഇന്നത്തെ ചടങ്ങ് മാറി.

അത് തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആദ്യ ചുവടുമായി. കരുണാനിധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സോണിയ ഗാന്ധികൂടി പങ്കെടുക്കുന്നതിന്റെ പ്രാധാന്യം വേറെയും. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന കരുണാനിധിയുടെ 94 ആം ജന്മദിന പരിപാടിയും പ്രതിപക്ഷ ഐക്യ വേദിയായി മാറിയിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാന്‍. ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം നല്‍കുന്ന ആത്മവിശ്വാസം ഇന്നത്തെ ചടങ്ങിലും പ്രതിഫലിച്ചു. എം.കെ.സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.. ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

rahul gandhi
Advertisment