Advertisment

ഇവിടെയിരിക്കുന്നവരില്‍ ആരൊക്കെ മദ്യപിക്കും ? രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനു മുന്നില്‍ തല കുനിച്ച് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍മാര്‍ ! പഞ്ചാബിലെ ഭൂരിഭാഗം നേതാക്കളും മദ്യപിക്കുമെന്ന് സിദ്ധുവിന്റെ വെളിപ്പെടുത്തല്‍. മദ്യവര്‍ജ്ജനം നിര്‍ബന്ധമാക്കുന്നതില്‍ പുന:പരിശോധന വേണമെന്ന് നേതാക്കളുടെ ആവശ്യം ! രാഹുലിന്റെ നിലപാടും മദ്യപാനികള്‍ക്ക് അനുകൂലം ? കോണ്‍ഗ്രസ് അംഗത്വത്തിനുള്ള നിബന്ധനകളില്‍ കാതലായ മാറ്റം വരുത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ നിലപാടെടുക്കണമെന്നും ആവശ്യം !

New Update

ഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തിനിടെ രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ തല കുനിച്ച് നേതാക്കള്‍. 'ഇവിടെ ഇരിക്കുന്നവരില്‍ ആരൊക്കെ മദ്യപിക്കും ?' -ഇതായിരുന്നു രാഹുലിന്റെ ചോദ്യം.

Advertisment

publive-image

കോണ്‍ഗ്രസ് അംഗങ്ങളാകുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്നും ഖാദി പ്രോത്സാഹിപ്പിക്കണമെന്നുമൊക്കെ നിര്‍ബന്ധമാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പൊടുന്നനെയായിരുന്നു പിസിസി അധ്യക്ഷന്മാരോട് രാഹുലിന്റെ ചോദ്യം.

രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തില്‍ നേതാക്കള്‍ പതറി. ആരും ഉത്തരം നല്‍കാതെ പരസ്പരം നോക്കി. പലരും ആ സമയം വിചാരിച്ചത് തങ്ങളെ ഉദ്ദേശിച്ചാണോ രാഹുലിന്റെ ചോദ്യമെന്നായിരുന്നു.

രാഹുലിന്റെ ചോദ്യത്തോടെ ഉണ്ടായ നിശബ്ദത ഭേദിച്ചത് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവായിരുന്നു. തന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തുടര്‍ന്ന് മദ്യവര്‍ജ്ജനം പ്രായോഗികമല്ലെന്നു വരെയുള്ള ചര്‍ച്ച യോഗത്തിലുണ്ടായി. പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ചര്‍ച്ച പുരോഗമിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്പോള്‍ ഉള്ള പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്ത് വ്യവസ്ഥകലില്‍ ഒന്നാണ് മദ്യവര്‍ജനം. പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

rahul gandhi
Advertisment