Advertisment

രാഹുൽ ഗാന്ധിയുടെ പരാമർശം തെറ്റായി ഉദ്ധരിച്ചു, ടിവി അവതാരകൻ റാത്തോഡിനെതിരെ എഫ്‌ഐആർ

New Update

തിരുവനന്തപുരം: എം.പി ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ദേശീയ മാധ്യമമായ സീ ന്യൂസ് വളച്ചൊടിച്ച സംഭവത്തിൽ സീ ടിവി അവതാരകൻ രോഹിത് രഞ്ജൻ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എന്നിവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

Advertisment

publive-image

രോഹിത് രഞ്ജൻ തന്റെ ഓഫീസ് നശിപ്പിച്ചതിനെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനകളെ ഉദയ്പൂർ സംഭവവുമായി മനഃപൂർവം ബന്ധിപ്പിച്ച് പൊതുജനവികാരം ഇളക്കിവിടാൻ ശ്രമിച്ചുവെന്ന് പരാതിക്കാരനായ കോൺഗ്രസ് നേതാവായ രാം സിംഗ് കസ്വാൻ പറഞ്ഞു.

തന്റെ ഓഫീസ് നശിപ്പിച്ച എസ്എഫ്‌ഐ പ്രവർത്തകരെ മക്കൾ എന്ന് വിളിച്ച രാഹുൽ അവരോട് തനിക്ക് ദേഷ്യമില്ലെന്നും ക്ലിപ്പിൽ പറയുന്നു. എന്നാൽ ഈ പരാമർശം തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നീ രണ്ട് പേരോട് പറഞ്ഞതായാണ് ഈ പരാമർശം ചാനൽ സംപ്രേഷണം ചെയ്തത്.

പിന്നീട് സംഭവിച്ച തെറ്റിന് ചാനൽ ക്ഷമാപണം നടത്തി. ആളുകൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ റാത്തോഡും മറ്റുള്ളവരും ക്ലിപ്പ് ട്വീറ്റ് ചെയ്തതായി കസ്വാൻ തന്റെ പരാതിയിൽ ആരോപിച്ചു.

Advertisment