Advertisment

ഇന്ത്യ ഒരു ദിവസം 450 തൊഴിലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു ഞാന്‍ കരുതിയത് ; മോദിയുടെ നയങ്ങള്‍ 2018ല്‍ 1 കോടി തൊഴിലുകളാണ് ഇല്ലാതാക്കിയത് , 2018ലെ എല്ലാ ദിവസവും 27,000 തൊഴിലുകള്‍ നഷ്ടമായി;  ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണ് ; രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലോക്‌സഭാ തെരഞ്ഞെടുത്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. ട്വിറ്ററിലൂടെ മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ തൊഴിലില്ലായ്മയാണ് ഇത്തവണ രാഹുല്‍ഗാന്ധി വിഷയമാക്കിയിരിക്കുന്നത്.

Advertisment

publive-image

ഇന്ത്യ ഒരു ദിവസം 450 തൊഴിലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു ഞാന്‍ കരുതിയത്. മോദിയുടെ നയങ്ങള്‍ 2018ല്‍ 1 കോടി തൊഴിലുകളാണ് ഇല്ലാതാക്കിയത്. 2018ലെ എല്ലാ ദിവസവും 27,000 തൊഴിലുകള്‍ നഷ്ടമായി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണ്- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള ദേശീയ സാംപിള്‍ സര്‍വേ ഓഫിസിന്റെ ഇനിയും പുറത്തുവരാത്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍. ഒരു ദേശീയ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയതലത്തില്‍ പുരുഷന്മാരുടെ തൊഴില്‍ വിഭാഗത്തില്‍ വന്‍ ഇടിവു സംഭവിക്കുന്നതായാണ് ഇതിലെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കും എന്ന വാഗ്ധാനത്തിലാണ് എന്‍ഡിഎ അധികാരത്തിലേറുന്നത്. അതിനാല്‍ രാജ്യത്തെ തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്.

 

 

Advertisment