ഈ സമയത്തു താങ്കള്‍ക്ക് 100 ശതമാനം പിന്തുണ – കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ് ലിക്കു പിന്തുണയുമായി രാഹുല്‍ ഗാന്ധി ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 16, 2019

ന്യൂഡൽഹി ചികിത്സാ സംബന്ധമായി യു എസില്‍ ചികിൽസയ്ക്ക് വിധേയനായ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ് ലിക്കു പൂര്‍ണ്ണ പിന്തുണയു൦ സൗഖ്യവും ആശംസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബുദ്ധിമുട്ടുള്ള ഈ സമയത്തു താങ്കള്‍ക്കും കുടുംബത്തിനും 100 ശതമാനം പിന്തുണ നല്‍കുന്നതായി രാഹുൽ ആശംസിച്ചു .

അരുൺ‌ ജയ്റ്റ് ലിയുടെ ആരോഗ്യസ്ഥിതി തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുൽ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാൻ‌ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. എന്റെയും കോൺഗ്രസ് പാർട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്– ട്വിറ്ററിൽ രാഹുല്‍ പ്രതികരിച്ചു.

വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി പരിശോധനയ്ക്കായി യുഎസിലേക്കു പോയത്. 2018 മേയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്ലിക്കു കഴിഞ്ഞ 9 മാസമായി വിദേശയാത്രകള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല. റാഫേല്‍ അഴിമതി ആരോപണവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ രാഹുലും ജെയ്റ്റ് ലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം പതിവായിരുന്നു .

×