Advertisment

ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി ;ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി :  ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്.ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ലെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

കോണ്‍ഗ്രസ് ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നു.

ഇപ്പോഴുണ്ടായ ആക്രമണം രാജ്യത്തിന്റെ ആത്മാവിന് നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരരുമായി ഒരിക്കലും ഒരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തീവ്രവാദത്തോട് സന്ധി ചെയ്യാനാവില്ലെന്നും മന്‍മോഹന്‍ പറഞ്ഞു. ഇരുവരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

 

Advertisment