Advertisment

ഇന്ത്യയിലെ ഏറ്റവും നല്ല വായനക്കാരനായ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി. മോദിക്ക് അമ്പത്താറിഞ്ചുള്ള നെഞ്ച് മാത്രമാണുള്ളത് - ഇരു നേതാക്കളെയും താരതമ്യം ചെയ്ത് ശശി തരൂര്‍ എംപി. മോഡിയില്‍ ഇഷ്ടപ്പെടുന്ന 3 ഗുണങ്ങളെക്കുറിച്ചും തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും നല്ല വായനക്കാരനായ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നു ശശി തരൂര്‍ എം പി . മോദിയെ നേരിടാനായി രാഹുലിന്റെ കൈവശമുള്ളത് ശരിയായ ആശയങ്ങളാണ്. ബഹുസ്വരത, സഹജീവിസ്‌നേഹം, ജനാധിപത്യത്തോടുള്ള ബഹുമാനം എന്നിവ രാഹുലിന്റെ ഗുണങ്ങളാണ്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി രാഹുല്‍ നല്ല രാഷ്ട്രീയക്കാരനായി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും തരൂര്‍ പറഞ്ഞു. കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

മോദിക്ക് അമ്പത്താറിഞ്ചുള്ള നെഞ്ച് മാത്രമാണുള്ളതെന്നും അതിനു പിന്നില്‍ ഹൃദയമില്ലെന്നും തരൂര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദ പ്രൈം മിനിസ്റ്റര്‍: ആക്‌സിഡന്റല്‍ ഓര്‍ പാരഡോക്‌സിക്കല്‍ എന്ന സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ഊര്‍ജം, പ്രസംഗശൈലി, ചായ്‌വാലയ്ക്ക് പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിച്ചു എന്നിവയാണ് മോദിയില്‍ തനിക്കിഷ്ടമുള്ള ഗുണങ്ങള്‍.

publive-image

മോദി രണ്ടാമൂഴം അര്‍ഹിക്കാത്തതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന ചോദ്യത്തിന്- അസഹിഷ്ണുത വര്‍ധിച്ചത്, ഭരണനിര്‍വഹണം കേന്ദ്രീകൃതമായത്, ഭരണഘടനാ സ്ഥാപനങ്ങള്‍ ബാധിക്കപ്പെട്ടത്, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തികപരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണെന്ന് തരൂര്‍ പറഞ്ഞു. മോദിയും സര്‍ക്കാരും ഭരണഘടനാസ്ഥാപനങ്ങളെ ബഹുമാനിക്കുന്നില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിക്കുകയാണെന്നും തരൂര്‍ ആരോപിച്ചു.

rahul gandhi
Advertisment