Advertisment

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും മത്സരിക്കും .? ; യുപിയില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തിനു പിന്നാലെ പ്രിയങ്ക ഗാന്ധി യുപിയില്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു

Advertisment

publive-image

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് നേതാക്കളുടെ വാദം. ബെംഗളൂരുവില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും രാഹുലിനെ മത്സരിപ്പിക്കണമെന്ന് അതത് സംസ്ഥാന ഘടകങ്ങളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.ഇതിനിടെ യുപിയില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.

പ്രിയങ്കയെ യുപിയിലെ റായ്ബറേലിയില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയര്‍ന്നത്. സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകണം എന്ന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ മോദിക്കെതിരെ വാരണാസിയില്‍ തന്നെ അവര്‍ മത്സരിക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തി.എന്നാല്‍ മത്സരത്തിനില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രിയങ്കയെ നിയമിച്ചിരിക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.

2014 ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശിലെ മികച്ച പ്രകടനമായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു അന്ന് ബിജെപി കരസ്ഥമാക്കിയത്.

കിഴക്കന്‍‌ ഉത്തര്‍പ്രദേശിന്‍റെ ചുമതല ഏറ്റെടുക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.എന്നാല്‍ പദവി ഏറ്റെടുത്ത പിന്നാലെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നത്.

Advertisment