Advertisment

മാര്‍ ജോസ് പുളിക്കളുമായി സൗഹൃദം പങ്കിട്ട് രാഹുല്‍ ഗാന്ധി ; അനുഗ്രഹം വാങ്ങി അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എരുമേലിയിലെത്തിയ രാഹുല്‍ ഗാന്ധി മടങ്ങുന്നതിനിടെ സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിക്കൊപ്പം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ കാണാനെത്തിയപ്പോള്‍ അദ്ദേഹം അവരെ സ്വീകരിക്കുന്നു.

എരുമേലി : എരുമേലിയിലെ റോഡ്‌ഷോയും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു രാഹുൽ ഗാന്ധി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെത്തിയപ്പോഴായിരുന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ കാണാൻ രാഹുൽ ഗാന്ധിയെത്തിയത്.

publive-image

എൻജിനീയറിങ് കോളേജിലെത്തിയ രാഹുൽ ഗാന്ധിയെ ബിഷപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്കൊപ്പമാണ് രാഹുൽ ഗാന്ധി എത്തിയത്. ഷോളും ചെണ്ടും നൽകിയ രൂപതാധ്യക്ഷൻ തുടർന്നു അദ്ദേഹവുമായി സൗഹൃദം പങ്കിട്ടു.

പത്തു മിനിറ്റിലധികം മാർ ജോസ് പുളിക്കലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്നാണ് കോളേജ് ഗ്രൗണ്ടിൽ സജ്ജീകരിച്ചിരുന്ന ഹെലികോപ്ടറിൽ അദ്ദേഹം പീരുമേട്ടിലേക്ക് തിരിച്ചത്

 

 

Advertisment