Advertisment

അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാര്‍ഥം രാഹുല്‍ ഗാന്ധി ശനിയാഴ്ച എരുമേലിയില്‍ ! വാവരുപള്ളിയിലും കൊച്ചമ്പലത്തിലും ദര്‍ശനം നടത്തും !

New Update

publive-image

Advertisment

എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ശനിയാഴ്ച എരുമേലിയിൽ എത്തും. റാന്നിയിൽ നിന്നും റോഡുമാർഗം എരുമേലി വലിയമ്പലത്തിനു സമീപം എത്തും. തുടർന്ന് സ്ഥാനാർത്ഥി ടോമി കല്ലാനിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും.

എരുമേലി ടൗണിൽ റോഡ് ഷോ സമാപിക്കും. എരുമേലി കൊച്ചമ്പലത്തിലും തുടർന്ന് വാവരു പള്ളിയിലും അദ്ദേഹം എത്തും. എരുമേലിയുടെ മതേതര ചരിത്രവും മാനവ ഐക്യത്തിന് അതു നൽകുന്ന സന്ദേശവും കണക്കിലെടുത്ത് രാഹുൽ ഗാന്ധി തന്നെയാണ് എരുമേലി തന്നെ സന്ദർശനത്തിന് തെരഞ്ഞെടുത്തത്.

ഇതാദ്യമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി പ്രവർത്തകർ. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുമെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു.കോട്ടയം ജില്ലയിൽ എരുമേലിയിൽ മാത്രമാണ് രാഹുൽ ഗാന്ധിക്ക് പരിപാടിയുള്ളത്. എരുമേലിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം ഹെലികോപ്ടർ മാർഗം പീരുമേട്ടിലേക്ക് പോകും.

ആൻ്റോ ആൻ്റണി എംപിക്ക് ഒപ്പം യുഡിഎഫ് നേതാക്കളായ പിഎ സലിം, ബഷീർ മൗലവി, സിബി എബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

rahul gandhi tomy kallani
Advertisment