Advertisment

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ കോന്നിയിൽ നിന്നും എരുമേലിയിലേക്ക് ! ഏപ്രിലിൽ പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാൻ തീരുമാനം !

New Update

publive-image

Advertisment

എരുമേലി: പൂഞ്ഞാറിൽ യുഡിഎഫിന്റെ വിജയ പ്രതീക്ഷക്ക് കരുത്തായി നാളെ രാഹുൽ തരംഗം. മുൻ എഐസിസി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി ഇതാദ്യമായി എരുമേലിയിലും എത്തുന്നു. ശബരിമല തീർത്ഥാടന കേന്ദ്രവും മത സൗഹാർദ്ദത്തിന് ലോകമെങ്ങും മാതൃകയുമായ എരുമേലിയിൽ നാളെ ഉച്ചക്ക് എത്തുന്ന രാഹുൽ ഗാന്ധി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രങ്ങളും നൈനാർ മസ്ജിദും സന്ദർശിക്കും.

പേട്ടക്കവലയിൽ പൊതുജനങ്ങളോട് സംസാരിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇടുക്കി ജില്ലയിൽ പര്യടനത്തിനായി പീരുമേട്ടിലെത്തും. നാളെ 27 ശനിയാഴ്ച രാവിലെ 11 ന് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് തുടക്കമാവുക.

രാ​വി​ലെ 11.20ന് ​പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങു​ന്ന അദ്ദേ​ഹം കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി റോ​ബി​ൻ പീ​റ്റ​ർ​ക്കൊ​പ്പം റോ​ഡ്ഷോ​യി​ൽ പങ്കെ​ടു​ക്കും. പ്ര​മാ​ട​ത്തു​നി​ന്ന് കോ​ന്നി ടൗ​ണി​ലേ​ക്കാ​ണ് ആ​ദ്യ യാ​ത്ര. കോ​ന്നി ടൗ​ണി​ൽ റോഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ത​ന്നെ പ്ര​സം​ഗി​ക്കും. വെ​ട്ടൂ​ർ വ​ഴി കു​മ്പഴയി​ലേ​ക്കാ​ണ് പിന്നീ​ടു​ള്ള യാ​ത്ര.

കു​മ്പഴ​യി​ൽ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ആ​രം​ഭി​ക്കും. സ്ഥാ​നാ​ർ​ഥി കെ. ​ശി​വ​ദാ​സ​ൻ നായ​ർ​ക്കൊ​പ്പം റോ​ഡ്ഷോ പ​ത്ത​നം​തി​ട്ട ടൗ​ണി​ലേ​ക്കു നീ​ങ്ങും. ടൗ​ണി​ൽ പൊ​തു​സ​മൂ​ഹ​ത്തെ അഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ലെ​ത്തി റാ​ന്നി മ​ണ്ഡ​ല​ത്തി​ലേ​ക്കു യാ​ത്ര തി​രി​ക്കും. മൈ​ല​പ്ര, ഉ​തി​മൂ​ട്, ബ്ലോ​ക്ക് പ​ടി വ​ഴി റാ​ന്നി പെ​രു​മ്പുഴ​യി​ലെ​ത്തും. പെ​രു​മ്പു​ഴയി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി റി​ങ്കു ചെ​റി​യാ​നോ​ടൊ​പ്പം റോ​ഡ്ഷോ​യാ​യി ഇ​ട്ടി​യ​പ്പാ​റ​യി​ലേ​ക്കു നീങ്ങും. ഇ​ട്ടി​യ​പ്പാ​റ​യി​ൽ പ്ര​സം​ഗ​ത്തി​നു​ശേ​ഷം മ​ന്ദ​മ​രു​തി വ​ഴി പ്ലാ​ച്ചേ​രി വ​രെ ഡി​സി​സി നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യും അ​നു​ഗ​മി​ക്കും.

കോന്നിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് ഒന്നിന് എരുമേലിയിൽ എത്തുമെന്ന് ആന്റോ ആന്റണി എം പി അറിയിച്ചു. എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിൽ കയറി ദർശനം നടത്തും. പേട്ടക്കവലയിൽ എത്തുമ്പോൾ കൊച്ചമ്പലം, നൈനാർ മസ്ജിദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തുറന്ന വാഹനത്തിൽ നിന്ന് പേട്ടക്കവലയിൽ വെച്ച് ജനങ്ങളോട് സംസാരിക്കും.

തുടർന്ന് ഹെലികോപ്റ്ററിൽ ഇടുക്കി ജില്ലയിലേക്ക് പര്യടനത്തിനായി പോകും. വിപുലമായ ഒരുക്കങ്ങളാണ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എരുമേലിയിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലീം അറിയിച്ചു. പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി രാഹുൽ ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ പോലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത തടസമുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.

പേട്ടക്കവല ഒഴിവാക്കി കടന്നുപോകാവുന്ന റോഡുകൾ വഴിയാണ് ഗതാഗതം ക്രമീകരിക്കുക. പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ നാളെ എരുമേലിയിൽ എത്തുന്നുണ്ട്. പൂഞ്ഞാറിന്റെ വികസന വിഷയങ്ങളും എരുമേലിയുടെ ദേശീയ പ്രാധാന്യം നിറഞ്ഞ പ്രത്യേകതയും ശബരിമല വിഷയവും ഉൾപ്പെടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

ഏ​പ്രി​ൽ ആ​ദ്യ​വാ​രം സം​സ്ഥാ​ന​ത്തെ​ത്തു​ന്ന പ്രി​യ​ങ്കാ​ഗാ​ന്ധി​യെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ചാ​ര​ണ പ​രി​പാടിക​ൾ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ലോക്സ​ഭ മ​ണ്ഡ​ല​പ​രി​ധി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​റും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ വി​ധി​യെ​ഴു​ത്ത് ഉ​ണ്ടാ​കു​മെ​ന്ന് അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

rahul gandhi kottayam news
Advertisment