Advertisment

ഗുജറാത്തില്‍ ബിഎസ്പിയും എൻസിപിയും ആം ആദ്മിയും നേടിയ വോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ പത്തോളം മണ്ഡലങ്ങളില്‍ വിജയം ഉറപ്പായിരുന്നു. ബിജെപി ഭരണം നിലനിര്‍ത്തിയത് പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് ഒന്നുകൊണ്ടു മാത്രം

author-image
ജെ സി ജോസഫ്
New Update

ഗുജറാത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടാതെ പോയതിന്‍റെ ദോഷം ഇത്തവണ ഗുജറാത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മനസിലാക്കി കൊടുത്തിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം . നിസാര വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് പരാജയപെട്ട പല മണ്ഡലങ്ങളിലും ബി.എസ്.പിയും എൻ.സി.പിയും ആം ആദ്മിയും നേടിയ വോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു .

Advertisment

publive-image

പല മണ്ഡലങ്ങളിലും കോൺഗ്രസിന്‍റെ വിജയം തടഞ്ഞത് ബി.എസ്.പിയും എൻ.സി.പിയും ആം ആദ്മിയും ചേര്‍ന്നാണെന്ന് പറയാം. നിരവധി മണ്ഡലങ്ങളിൽ ഈ പാർട്ടികൾ നേടിയ വോട്ടുകളാണ് ഭരണം ലഭിക്കുന്നതിൽനിന്ന് കോൺഗ്രസിനെ തടഞ്ഞത്.

ബോട്ടഡ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി നേടിയത് 75942 വോട്ടുകൾ. കോൺഗ്രസിന് 74419 വോട്ടുകൾ ലഭിച്ചപ്പോൾ ബി.എസ്.പി 876 ഉം എൻ.സി.പി 621 ഉം ആം ആദ്മി 344 വോട്ടുകളും നേടി. 1523 വോട്ടുകളാണ് ഭൂരിപക്ഷം. എൻ.സി.പിയും ആം ആദ്മിയും ബി.എസ്.പിയും കൂടി നേടിയത് 1841 വോട്ടുകൾ.

ഡോൽക്കയിൽ ബി.ജെ.പിക്ക് 71530 വോട്ടും കോൺഗ്രസ് 71203 വോട്ടുകളും നേടി. 327 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3139 വോട്ടും എൻ.സി.പി 1798 വോട്ടുകളുമാണ് ഇവിടെ സ്വന്തമാക്കിയത്.

ഫത്തേപുരയിൽ ബി.ജെ.പി 58350 വോട്ടുകൾ നേടി ജയിച്ചപ്പോൾ കോൺഗ്രസിന് 54622 വോട്ടുകൾ കിട്ടി. 3728 വോട്ടിന്റെ ഭൂരിപക്ഷം. എൻ.സി.പി 2677 ഉം ബി.എസ്.പി 1139 വോട്ടുകളും നേടി. ജെ.ഡി.യുവിന് ഇവിടെ ലഭിച്ചത് 1910 വോട്ട്.

പോർബന്ദറിൽ ബി.ജെ.പി 72430 ഉം കോൺഗ്രസ് 70575 വോട്ടുകളും ലഭിച്ചു. 1,855 വോട്ടുകളുടെ ഭൂരിപക്ഷം. ബി.എസ്.പി 4337 വോട്ടുകൾ നേടി.

പ്രാന്റിജ് മണ്ഡലത്തിൽ ബി.ജെ.പി 79032 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന് 74993 വോട്ടുകൾ ലഭിച്ചു. ഇവിടെ എൻ.സി.പി 3115 വോട്ടും ബി.എസ്.പി 1020 വോട്ടുകളും നേടി.

രാജ്ഘോട്ട്‌ റൂറലിൽ ബി.ജെ.പി 92114, കോൺഗ്രസ് 89935 വോട്ടുകൾ നേടി. 2179 വോട്ടിന്‍റെ ഭൂരിപക്ഷം. ബി.എസ്.പി 3323 വോട്ടുകളും എൻ.സി.പി 880 വോട്ടുകളും ഇവിടെ സ്വന്തമാക്കി.

ഉംറേത്തിൽ ബി.ജെ.പി 68326 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് 66443 വോട്ടുകളാണ് ഇവിടെ സ്വന്തമാക്കിയത്. എൻ.സി.പി നേടിയത് 35051 വോട്ടുകൾ.

വിജാപൂരിൽ ബി.ജെ.പി 72326 വോട്ടുകൾ സ്വന്തമാക്കി. കോൺഗ്രസ് 71162 വോട്ടുകൾ നേടി തൊട്ടടുത്തെത്തി. എൻ.സി.പി 1031 ഉം ബി.എസ്.പി 621 വോട്ടുകളും നേടി. !

rahul gandhi congress gujarath
Advertisment