ദുബായ് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റം. രാഹുല്‍ഗാന്ധി ഉടന്‍ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേയ്ക്ക്

ന്യൂസ് ബ്യൂറോ, ദുബായ്
Friday, January 11, 2019

ദുബൈ: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്ന ദിവസത്തിനായാണ് രാജ്യം കാത്തിരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ അഭിമാനകരമായ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ രാജ്യം ഉറ്റുനോക്കുകയാണെന്ന്‍ ഉമ്മന്‍ചാണ്ടി.

പതിനായിരങ്ങളെ സാക്ഷിയാക്കി മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്‍മവാര്‍ഷികത്തില്‍ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന മഹാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍ .

സമ്മേളനം പുരോഗമിക്കുകയാണ് . രാഹുല്‍ ഉടന്‍ സ്റ്റേഡിയത്തില്‍ എത്തും . സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനാല്‍ അനേകമാളുകള്‍ക്കാണ് അകത്തേക്ക് പ്രവേശിക്കാനാകാതെ വന്നത് . സംഗമം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

ദുബൈയുടെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഗമത്തിന് ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്നത്.

×