Advertisment

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന൦ പ്രമാണിച്ച് നിയമസഭാ സമ്മേളനം മാറ്റിവച്ചു. പ്രതിപക്ഷത്തെ നേതാവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് സമ്മേളനം നിര്‍ത്തിവയ്ക്കുന്നത് കേരളത്തില്‍ ആദ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം ഒരു ദിവസം മാറ്റിവച്ചു. രാഹുല്‍ കേരളം സന്ദര്‍ശിക്കുന്ന ചൊവ്വാഴ്ച നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിമയസഭാ സമ്മേളനം മാറ്റിയത്. പ്രതിപക്ഷത്തെ നേതാവ് സംസ്ഥാനം സന്ദര്‍ശിക്കുന്നത് പ്രമാണിച്ച് ഭരണകക്ഷി സമ്മതിച്ച് നിയമസഭാ സമ്മേളനം ഇടയില്‍ വച്ച് നിര്‍ത്തിവയ്ക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്.

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. പകരം, നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം തീയതി സഭ ചേരും. 12-ാം തിയതിയേ നിയമസഭ പിരിയുകയുള്ളൂ. ഏഴാം തിയതി സഭ പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

29-ന് ആണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് അന്തരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. പിന്നീട് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതുകഴിഞ്ഞ് കൊച്ചി മറൈന്‍ ഡ്രൈവിലെ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും.

rahul gandhi
Advertisment