Advertisment

ഹിന്ദുവിന്റെ പേരിൽ അക്രമം നടത്തുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്; ത്രിപുരയിലെ മുസ്ലീം വിരുദ്ധ കലാപത്തിൽ രാഹുൽ ​ഗാന്ധി

New Update

ത്രിപുര: ത്രിപുരയിൽ മുസ്‌ലിംകൾക്കെതിരെ ഒരാഴ്ചയായി തുടരുന്ന വർ​ഗീയ ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ​ഗാന്ധി. ഹിന്ദുവിൻറെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ലെന്നും വഞ്ചകരാണെന്നും രാഹുൽ ​പറഞ്ഞു. ഒരാഴ്ചക്കിടെ നിരവധി മുസ്‌ലിം പള്ളികളും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുടനീളം ആക്രമിക്കപ്പെട്ടത്.

Advertisment

publive-image

‘ത്രിപുരയിൽ നമ്മുടെമുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിൻറെ പേരിൽ അക്രമങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്​’- രാഹുൽ ​ഗാന്ധ ട്വീറ്റ്​ ചെയ്​തു.

ത്രിപുരയിൽ വി.എച്ച്.പി റാലിക്കിടെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റാലിക്കിടെ ഒരു സംഘം ആളുകൾ കല്ലെറിയുകയും പള്ളിയുടെ വാതിൽ നശിപ്പിക്കുകയും ചെയ്തു.

അക്രമികൾക്ക്​ പൊലീസിൻറെയും ഭരണകൂടത്തിൻറെയും പൂർണ സഹകരണമുണ്ടെന്ന്​ ​വിമർശനനം ഉയരുന്നുണ്ട്​. ​ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇതിനിടെ, വിഎച്ച്പി പ്രവർത്തകർ വടക്കൻ ത്രിപുരയിൽ സ്ത്രീകളെ ലൈംഗികമായി പിഡിപ്പിച്ചെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

rahul gandhi
Advertisment