Advertisment

രാജ്യത്തിന് വേണ്ടത് ശ്വാസമാണ്, പ്രധാനമന്ത്രിയുടെ വസതിയല്ല: രാഹുൽ ഗാന്ധി

New Update

ഡൽഹി: കോവിഡ് -19 പകർച്ചവ്യാധി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് ആവശ്യം ശ്വാസം കഴിക്കുക എന്നതാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും രാഹുൽ പറഞ്ഞു.

Advertisment

publive-image

ഒരു പുതിയ പാർലമെന്റ് കെട്ടിടം ഉൾപ്പെടെയുള്ള നിർമാണങ്ങൾ അടങ്ങുന്നതാണ് സെൻട്രൽ വിസ്റ്റ പദ്ധതി. ഡൽഹിയിൽ ലോക്ക്ഡൗൺ തുടരുന്ന സമയത്ത് തൊഴിലാളികളെ സുഗമായി പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനായി പദ്ധതിയെ അവശ്യ സേവനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

“രാജ്യത്തിന് ശ്വാസിക്കുക എന്നതാണ് ആവശ്യം, പ്രധാനമന്ത്രിയുടെ വസതിയല്ല,” രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിനായി ക്യൂവിൽ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും രാജ്പാത്തിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചാണ് രാഹുലിന്റെ ട്വീറ്റ്.

rahul gandhi
Advertisment