Advertisment

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ; ആവശ്യം രാഹുൽ ഗാന്ധിയുടെ പരിഗണനയിലെന്ന് ഉമ്മൻചാണ്ടി ;  പിന്മാറാന്‍ തയ്യാറാണെന്ന് ടി സിദ്ദിഖ് ; രാഹുല്‍ മത്സരിച്ചാല്‍ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി. ആവശ്യം രാഹുൽ ഗാന്ധിയുടെ പരിഗണനയിലെന്ന് ഉമ്മൻചാണ്ടി വിശദമാക്കി. ഇക്കാര്യം കെപിസിസി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisment

അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു . ടി സിദ്ദിഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

publive-image

കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു. ടി സിദ്ദിഖുമായും കെപിസിസി പ്രസിഡന്റുമായും ഘടക കക്ഷി നേതാക്കളുമായും  ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. രാഹുല്‍ മത്സരിച്ചാല്‍ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു

ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖും പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. എന്നാല്‍ ഇവരെ ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടില്ല.

രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?' എന്ന് ചോദിച്ചിരുന്നു.

രാഹുലിന്‍റെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞിരുന്നു.

Advertisment