Advertisment

പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കണം; മോദിയോട് രാഹുല്‍ ഗാന്ധി

New Update

ബിജാപൂര്‍: പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളിയതു പോലെയാണ് മോദി വ്യവസായികളുടെ ലോണും എഴുതി തള്ളുന്നതെന്നും രാഹുല്‍ പറഞ്ഞു.

Advertisment

publive-image

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി കര്‍ണ്ണാടകയിലെത്തിയതായിരുന്നു രാഹുല്‍. 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പ്രചരിപ്പിച്ച മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

ബിജെപി ബിസിനസുകാര്‍ക്ക് മാത്രമുള്ളതായി മാറിയെന്നും ഗുജറാത്തിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലകളും സ്വകാര്യ കമ്പനികളുടെ കയ്യിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ വിദ്യാഭ്യാസം ഏറ്റവും ചെലവേറിയതാണെന്ന് അവിടുത്തെ ജനങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisment