Advertisment

മധ്യപ്രദേശ് എങ്ങോട്ടെന്നറിഞ്ഞിട്ട് മാധ്യമങ്ങളെ കാണാന്‍ രാത്രി വരെ കാത്തു. ഒടുവില്‍ നന്ദി പറയാന്‍ രാഹുലെത്തിയത് ഫലം വൈകുമെന്നുറപ്പായപ്പോള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിക്കാന്‍ രാഹുല്‍ഗാന്ധി വൈകിയത് മധ്യപ്രദേശ് ഫലം പുറത്തുവരുന്നത് കാത്ത്. അങ്ങോട്ടോ ? ഇങ്ങോട്ടോ ? എന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴും മധ്യപ്രദേശിലെ അവസ്ഥ. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ രാത്രി 10 വരെ കാത്തിരിക്കേണ്ടിവരും എന്ന് വന്നപ്പോഴാണ് രാത്രി ഏഴരയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

Advertisment

കോണ്‍ഗ്രസ് എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . ഇന്ത്യയിലെ യുവാക്കളുടെയും കര്‍ഷകരുടെയും വിജയമാണ് സംസ്ഥാനങ്ങളില്‍ കണ്ടത്.

publive-image

കോണ്‍ഗ്രസിനെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി. കോണ്‍ഗ്രസിനെ വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുടെ യുവാക്കളുടെ ഭാവി ഇന്ന് വലിയ ചോദ്യമായിരിക്കുകയാണ്. കോടിക്കണക്കിന് യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു. കര്‍ഷകരോഷമാണ് തെരഞ്ഞെടുപ്പില്‍ ഫലിച്ചത്. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും രാജ്യത്തെ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട് .

publive-image

പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണ്. മുഖ്യമന്ത്രി സ്ഥാനങ്ങള്‍ വലിയ വിഷയമല്ല. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനൊപ്പമാണ് . ബി.ജെ.പിയുടെ ചിന്താഗതിയോട് അവര്‍ക്ക് യോജിക്കാനാകില്ല. ഇ.വി.എമ്മുകള്‍ ഇപ്പോഴും സുതാര്യമല്ല. നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന് ഈ സംസ്ഥാനങ്ങളിെ ജനങ്ങള്‍ മനസ്സിലാക്കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

2019 ബി.ജെ.പിക്ക് എളുപ്പമാകില്ല. കോണ്‍ഗ്രസ് വികസനത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്.

ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി. കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് പറഞ്ഞു.

rahul gandhi
Advertisment