Advertisment

ലോക്ഡൗൺ കഴിഞ്ഞുള്ള തുറക്കൽ പദ്ധതികളിൽ സർക്കാർ സുതാര്യമായിരിക്കണം; എപ്പോൾ തുറക്കും, എന്താണ് മാനദണ്ഡം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്; രാഹുൽ ഗാന്ധി

New Update

ഡൽഹി : കൊറോണ വൈറസിനു ശേഷമുള്ള ലോക്ഡൗൺ പദ്ധതികളിൽ സർക്കാർ വ്യക്തത നൽകേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ഡൗൺ കഴിഞ്ഞുള്ള തുറക്കൽ പദ്ധതികളിൽ സർക്കാർ സുതാര്യമായിരിക്കണം. എപ്പോൾ തുറക്കും, എന്താണ് മാനദണ്ഡം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

publive-image

ലോക്ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണ നൽകാതെ തുടരാനാവില്ല. ലോക്ഡൗണ്‍ മാനസിക സംഘർഷങ്ങളും ഉണ്ടാക്കുന്നു. സ്വിച്ച് ഇടുന്നതും നിർത്തുന്നതും പോലയല്ല ഇത്.

സർക്കാരും സംസ്ഥാനങ്ങളും തമ്മിലും സർക്കാരും ജനങ്ങളും തമ്മിലും ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ മേയ് 17നാണ് അവസാനിക്കുക.

rahul gandhi lock down
Advertisment