Advertisment

രാഹുലിന്റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോ? ; ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ; രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം

New Update

ഡല്‍ഹി : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബിജെപി വനിതാ എംപിമാരുടെ പ്രതിഷേധം. ജാര്‍ഖണ്ഡില്‍ നടത്തിയ റാലിക്കിടെ ഇത്തരം പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു.

Advertisment

publive-image

ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്നു സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണോ? രാഹുല്‍ ശിക്ഷിക്കപ്പെടണം സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ബിജെപി എംപിമാര്‍ പറഞ്ഞു.

രാജ്യത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്ത്യ പരാമര്‍ശം നടത്തിയത്. 'മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണ് കാണുന്നത്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എംഎല്‍എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. ആ സ്ത്രീക്ക് പിന്നീട് അപകടമുണ്ടായി. അതേക്കുറിച്ച് ഒരു വാക്കുപോലും മോദി പറഞ്ഞില്ല.' - രാഹുല്‍ റാലിയില്‍ പറഞ്ഞു.

Advertisment