ശബരിമലയിലെ യുവതീപ്രവേശനം; തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോള്‍ ഉള്ളത്: രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത് എന്നാല്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. നേതാക്കളുമായി സംസാരിച്ചപ്പോളാണ് സംഭവങ്ങളിലെ സങ്കീര്‍ണത മനസിലായത്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന കെ.പി.സിസി നിലപാടിനോട് ആദ്യമായി പരസ്യമായി വിയോജിച്ചത് രാഹുല്‍ ഗാന്ധി ആയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞ രാഹുല്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

 

×