Advertisment

'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട് യുദ്ധം. പാവപ്പെട്ടവന്റെ ശോഷണം, മിത്രങ്ങളുടെ പോഷണം, ഇതാണ് മോദിജിയുടെ ഭരണം; രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കര്‍ഷകര്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോട് യുദ്ധം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം പാര്‍ലമെന്റ് പാസാക്കിയ മൂന്ന് തൊഴില്‍ ബില്ലുകള്‍ക്ക് എതിരെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

publive-image

'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട് യുദ്ധം. പാവപ്പെട്ടവന്റെ ശോഷണം. മിത്രങ്ങളുടെ പോഷണം. ഇതാണ് മോദിജിയുടെ ഭരണം' തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനുമാകുമെന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റില്‍ പാസാക്കിയത്.

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗവാര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബില്ലുകള്‍ക്ക് എതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.' സര്‍ക്കാരിന്റെ പരിഗണന ആര്‍ക്കാണ് എന്ന് നോക്കണം. ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു നിയമം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

rahul gandhi
Advertisment