Advertisment

‘നിങ്ങൾ പറയുന്നു പ്രധാനമന്ത്രിയെ കൊണ്ട് ഒരു ഗുണവുമില്ലെന്ന്; പക്ഷേ ഞാൻ അതിൽ ഒരു ചെറിയ തിരുത്ത് വരുത്താൻ ആഗ്രഹിക്കുന്നു; മോദിയെ കൊണ്ട് രണ്ട് പേര്‍ക്ക് ഗുണമുണ്ടെന്ന് യുവാക്കളോട് രാഹുല്‍ ഗാന്ധി;' ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ല, പതുക്കെ മാത്രമേ മരിക്കൂ'

New Update

ഡല്‍ഹി: ‘നിങ്ങൾ പറയുന്നു പ്രധാനമന്ത്രിയെ കൊണ്ട് ഒരു ഗുണവുമില്ലെന്ന്. പക്ഷേ ഞാൻ അതിൽ ഒരു ചെറിയ തിരുത്ത് വരുത്താൻ ആഗ്രഹിക്കുന്നു. നോക്കൂ, എല്ലാ വസ്തുക്കളും ആർക്കെങ്കിലും എന്തെങ്കിലും ഗുണം ഉള്ളതാകും. പ്രധാനമന്ത്രിയെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ഇല്ലയോ എന്നതല്ല ചോദ്യം. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. മോദിയെ െകാണ്ട് ഉപകാരമുള്ളത് രണ്ടു പേർക്കാണ്.

Advertisment

publive-image

ആ രണ്ടുപേർ മോദിയെ ഉപയോഗിച്ച് അവരുടെ സമ്പത്ത് വർധിപ്പിക്കുന്നു.’ നിറഞ്ഞ കയ്യടിയാണ് രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾക്ക് വിദ്യാർഥികൾ നൽകിയത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിഒസി കോളജിൽ വിദ്യാർഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും പതുക്കെ മാത്രമേ മരിക്കൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരും ആർഎസ്എസും കഴിഞ്ഞ ആറു വർഷംകൊണ്ടു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും തകർത്തെന്നും അദ്ദേഹം വിമർശിച്ചു.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി കോളജ് വിദ്യാർഥികളുമായി സംവദിച്ചു.

rahul gandhi rahul gandhi speaks
Advertisment