Advertisment

തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് നല്ല സ്ഥാനാർത്ഥികൾ ഉണ്ടായിട്ട് മാത്രം കാര്യമില്ല; മുന്നിൽ രണ്ട് ഭൂരിപക്ഷമില്ലെങ്കിൽ സർക്കാറിനെ ബി.ജെ.പി അട്ടിമറിക്കുമെന്ന് രാഹുൽ ​ഗാന്ധി

New Update

ഡല്‍ഹി: തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് നല്ല സ്ഥാനാർത്ഥികൾ ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും മുന്നിൽ രണ്ട് ഭൂരിപക്ഷമില്ലെങ്കിൽ സർക്കാറിനെ ബി.ജെ.പി അട്ടിമറിക്കുമെന്നും രാഹുൽ ​ഗാന്ധി.

Advertisment

publive-image

രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണ്. ഭരണം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നും രാഹുൽ കൂട്ടിചേർത്തു.

ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.

rahul gandhi rahul gandhi speaks
Advertisment