യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ല, വിഭജനത്തിന്റെ നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല; സിപിഎം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 4, 2021

ഡല്‍ഹി: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി. വിഭജനത്തിന്റെ നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സിപിഎം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അടിയന്തരനടപടി അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി. ന്യായ് പദ്ധതി ഇതിന് അനിവാര്യം, നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിടെ വനിതാ പ്രാതിനിധ്യത്തില്‍ തൃപ്തനല്ലെന്ന് രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് മതിയായ പ്രാനിധിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്. വനിതാ പ്രാതിനിധ്യം അര്‍ഹമായ രീതിയിലേക്കെത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

×